ബംഗ്ലാദേശിൽ രണ്ടുപേരെ വെട്ടിക്കൊന്നു
Monday, April 25, 2016 12:12 PM IST
ധാക്ക: ധാക്കയിലെ കലാബഗൻ മേഖലയിലെ ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന അക്രമികൾ മുൻ ബംഗ്ലാ വിദേശമന്ത്രി ദിപു മോനിയുടെ സഹോദരൻ ജുൽഹാസ് മന്നൻ, സുഹൃത്ത് തനായ് എന്നിവരെ വെട്ടിക്കൊന്നു. കൊറിയർ കമ്പനിയിൽനിന്നുള്ള ഉദ്യോഗസ്‌ഥർ എന്ന നാട്യത്തിലാണ് അക്രമികൾ ഫ്ളാറ്റിൽ പ്രവേശിച്ചത്.

കൊല്ലപ്പെട്ട മന്നൻ (35) യുഎസ് എംബസിയിലെ മുൻ പ്രോട്ടോക്കോൾ ഓഫീസറാണ്. സ്വവർഗാനുരാഗികൾക്കുവേണ്ടിയുള്ള മാസികയുടെ എഡിറ്ററായിരുന്നു. കഴിഞ്ഞവർഷം നാലു മതനിരപേക്ഷ ബ്ലോഗർമാരെ അക്രമികൾ വെട്ടിക്കൊന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരർ രാജഷാഹി നഗരത്തിൽ പ്രഫസർ റസൂൽ കരിം സിദ്ധിക്കിയെ(58) കഴുത്തറത്തു കൊലപ്പെടുത്തി.


ഇതിനിടെ പ്രമുഖ മതനിരപേക്ഷ ബ്ലോഗറായ ഇമ്രാൻ സർക്കാരിന് വധഭീഷണി ലഭിച്ചു. ബ്രിട്ടനിൽനിന്നാണു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചതെന്ന് ഫേസ്ബുക്കിൽ നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.