തടവിലായിരുന്ന കനേഡിയൻ സ്വദേശിയെ ഐഎസ് വധിച്ചു
Tuesday, April 26, 2016 12:04 PM IST
ടൊറേന്റോ: ഫിലിപ്പീൻസിൽ തടവിലായിരുന്ന കനേഡിയൻ സ്വദേശിയെ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തി. ജോൺ റിഡ്സ്ഡെൽ (68) ആണ് ഐഎസ് ക്രൂരതയ്ക്കു പാത്രമായത്. മൈനിംഗ് കമ്പനിയിലെ മുൻ എക്സിക്യൂട്ടീവായ റിഡ്സ്ഡെൽ ഉൾപ്പെടെ മൂന്നു പേരെ 2015 സെപ്റ്റംബറിലാണ് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. അവധിക്കാലം ചെലവിടാനായി ഫിലിപ്പീൻസിൽ എത്തിയതായിരുന്നു റിഡ്സ്ഡെൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.