അസ്ഹർ: ചൈന ന്യായീകരിക്കുന്നു
Tuesday, April 26, 2016 12:04 PM IST
ബെയ്ജിംഗ്: പത്താൻകോട് ആക്രമണത്തിനു പിന്നിലുണ്ടായിരുന്ന ഭീകരൻ മസൂദ് അസ്ഹറിനെ സഹായിക്കുന്ന തങ്ങളുടെ നടപടി ന്യായീകരിച്ചു ചൈന. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അസ്ഹറിനെതിരേ ഉപരോധം പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന വീറ്റോ ചെയ്തിരുന്നു. തങ്ങളുടെ വീറ്റോ സാങ്കേതിക കാരണങ്ങളാലാണെന്നാണു ചൈനീസ് വാദം. അസ്ഹർ പ്രശ്നം ഇന്ത്യയും പാക്കിസ്‌ഥാനും ചർച്ച ചെയ്തു ധാരണയിൽ എത്തണമെന്ന സൗജന്യ ഉപദേശവും ചൈന നല്കി.

ഇതുസംബന്ധിച്ചു പിടിഐ ലേഖകൻ കൊടുത്ത ചോദ്യാവലിക്കു ചൈനീസ് വിദേശകാര്യ മന്ത്രാലയവക്‌താവ് ഹുവ ചുൻയിംഗ് നല്കിയ മറുപടിയിലാണിതു പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.