വെനസ്വേലയിൽ ജോലി രണ്ടുദിവസം മാത്രം
Wednesday, April 27, 2016 12:23 PM IST
കാരക്കാസ:് വരൾച്ചയും വൈദ്യുതിക്ഷാമവുംമൂലം വീർപ്പുമുട്ടുന്ന വെനസ്വേലയിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ രണ്ടാക്കി ചുരുക്കി. പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ബുധനും വ്യാഴവും വെള്ളിയും അവധിയായിരിക്കുമെന്നു പ്രസിഡന്റ് നിക്കോളാസ് മഡുറോ ടിവി സംപ്രേഷണത്തിൽ പറഞ്ഞു.

വെനിസ്വേലയിലെ പ്രധാന അണക്കെട്ടായ ഗുരിയിൽ വെള്ളം വളരെ കുറഞ്ഞതുമൂലം വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. എൽനിനോ പ്രതിഭാസമാണു മഴക്കുറവിനു കാരണമെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.