തോക്കിൽ കാമറ ഘടിപ്പിച്ച് ഐഎസ് കൊലപാതകത്തിന്റെ ചിത്രീകരണം
തോക്കിൽ കാമറ ഘടിപ്പിച്ച് ഐഎസ്  കൊലപാതകത്തിന്റെ ചിത്രീകരണം
Friday, April 29, 2016 12:05 PM IST
റക്കാ(സിറിയ): ജനക്കൂട്ടം നോക്കിനിൽക്കെ വിദേശികളായ രണ്ടു ബന്ദികളെ ക്രൂരമായി കൊല്ലുന്നതിന്റെ വീഡിയോ ഭീകര സംഘടനയായ ഐഎസ് പുറത്തുവിട്ടു. പാശ്ചാത്യ ചാരന്മാർ എന്ന് ആരോപിച്ചായിരുന്നു ഇരുവരെയും തോക്കിനിരയാക്കിയത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് കുരിശിൽ കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകം.

കണ്ണുമൂടിക്കെട്ടിയശേഷം ജനക്കൂട്ടത്തിനു മുന്നിലൂടെ ഇവരെ നടത്തി. തുടർന്ന് ഇവർക്കെതിരേ ആരോപിച്ച കുറ്റം ഒരു ഭീകരൻ ഉറക്കെ വിളിച്ചുപറഞ്ഞു. പിന്നീട് ഇവരെ കുരിശിൽ കെട്ടിനിർത്തി. ഇവർ ചെയ്തതെന്നു പറയപ്പെടുന്ന കുറ്റങ്ങൾ എഴുതിയ കട്ടിയുള്ള പേപ്പർ കഴുത്തിൽ തൂക്കിയിട്ടിരുന്നു.


സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ കാമറ ഘടിപ്പിച്ച തോക്കുപയോഗിച്ച് കുരിശിൽ തൂങ്ങിനിൽക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചു. പല വശങ്ങളിൽനിന്നുള്ള ഷോട്ടുകൾ എടുത്തശേഷം അതേതോക്കുകൊണ്ട് വെടിവച്ചു കൊല്ലുകയായിരുന്നു. വെടിയേൽക്കുന്നതിന്റെയും മരിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോ ഗെയിം പോലെ ചിത്രീകരിച്ചാണ് ഇന്റർനെറ്റിൽ അപ്്ലോഡ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.