ബിൻ ലാദൻ വധം: ലൈവ് ട്വീറ്റുമായി സിഐഎ
Monday, May 2, 2016 12:01 PM IST
വാഷിംഗ്ടൺ: അൽക്വയ്ദ സ്‌ഥാപകൻ ഉസാമ ബിൻ ലാദനെ വധിച്ചതിന്റെ അഞ്ചാം വാർഷികത്തിൽ സംഭവത്തിന്റെ ലൈവ് ട്വീറ്റുമായി സിഐഎ. പാക്കിസ്‌ഥാനിലെ അബോട്ടാബാദിൽ 2011 മേയ് രണ്ടിനാണു യുഎസ് നേവിസീലുകൾ ലാദനെ വകവരുത്തിയത്.

പ്രസ്തുത സംഭവം ഇന്നലെ നടന്നാലെന്ന തരത്തിലുള്ള ലൈവ് ട്വീറ്റുകൾ നൽകിയ സിഐഎയുടെ നടപടി സമ്മിശ്ര പ്രതികരണമാണുയർത്തിയത്. അഫ്ഗാനിസ്‌ഥാനിൽനിന്നു നേവി സീലുകളുമായി ഹെലികോപ്റ്ററുകൾ അബോട്ടാബാദിൽ ലാദൻ താമസിച്ച ബംഗ്ളാവിന്റെ വളപ്പിൽ എത്തിയത്, മൂന്നാംനിലയിൽ ലാദനെ കൊലപ്പെടുത്തിയത് തുടങ്ങി പ്രധാന സംഭവങ്ങളെല്ലാം സമയക്രമമനുസരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.