ഐഎസിന്റെ ഹിറ്റ്ലിസ്റ്റിൽ 70 യുഎസ് സൈനികർ
Monday, May 2, 2016 12:01 PM IST
ലണ്ടൻ: സിറിയയിൽ ഐഎസിനെതിരേ ഡ്രോൺ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട 70 യുഎസ് സൈനിക ഉദ്യോഗസ്‌ഥരുടെ പട്ടിക ഐഎസ് ഹാക്കർമാർ പുറത്തുവിട്ടു.

ഇവരെ എവിടെ കണ്ടാലും കൊലപ്പെടുത്തണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഹാക്കിംഗ് ഡിവിഷൻ തങ്ങളുടെ അനുയായികൾക്കു നിർദേശം നൽകിയെന്നു സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്തു.

യുഎസ് സൈനികരുടെ പേര്, വീട്ടു മേൽവിലാസം, ഫോട്ടോ എന്നിവയും ഹാക്കർമാർ പ്രസിദ്ധപ്പെടുത്തിയ രേഖയിലുണ്ട്. വെടിവച്ചോ, തലവെട്ടിയോ, ബോംബ് സ്ഫോടനം നടത്തിയ ഇവരെ വകവരുത്തണമെന്നാണ് ഐഎസിന്റെ ഉത്തരവ്. യുഎസിലെ സ്വാതന്ത്ര്യ പ്രതിമയുടെ തല വേർപെടുത്തിയിട്ടിരിക്കുന്ന ദൃശ്യവും ഐഎസ് പുറത്തുവിട്ട രേഖയിൽ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.