80 മണിക്കൂർ മണ്ണിനടിയിൽ ജീവനോടെ
Tuesday, May 3, 2016 11:59 AM IST
നയ്റോബി: കെനിയയിൽ തകർന്ന കെട്ടിടത്തിന്റെ നഷ്‌ടശിഷ്‌ടങ്ങൾക്കടിയിൽനിന്ന് ഒരു വയസു പ്രായമുള്ള പെൺകുഞ്ഞിനെ 80 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി തകർന്ന നയ്റോബിയിലെ ബഹുനില മന്ദിരത്തിന്റെ നഷ്‌ടശിഷ്‌ടങ്ങളിൽ തെരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരാണ് മണ്ണിനടിയിൽനിന്നു ജീവനോടെ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കെനിയാറ്റ ദേശീയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.