പത്തുപേരുടെ ഹിറ്റ്ലിസ്റ്റുമായി ബംഗ്ളാ ഭീകരർ
Tuesday, May 3, 2016 11:59 AM IST
ധാക്ക: രാജ്ഷാഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മിസനുദ്ദീൻ, മുൻമേയർ ഖൈറുസ്മാൻ ലിറ്റൺ തുടങ്ങിയവർ ഉൾപ്പെടെ രാഷ്ര്‌ടീയ, വിദ്യാഭ്യാസ രംഗത്തുള്ള പത്തു പ്രമുഖരെ വധിക്കുമെന്നു ബംഗ്ളാദേശിലെ ഇസ്്ലാമിക് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന ഭീഷണി മുഴക്കി.

ഭീഷണി ഗൗരവമായി എടുക്കുമെന്നും ഹിറ്റ്ലിസ്റ്റിൽ പേരുള്ള പത്തുപേർക്കും സുരക്ഷ നൽകുമെന്നും പോലീസ് സൂപ്രണ്ട് ശ്യമോൾ മുഖർജി അറിയിച്ചു. രാജ്ഷാഹി വാഴ്സിറ്റിയിലെ പ്രഫസറായിരുന്ന റിസാവുൾ കരിം സിദ്ധിഖിനെ മോട്ടോർബൈക്കിൽ എത്തിയ തോക്കുധാരികൾ കഴിഞ്ഞമാസം കൊലപ്പെടുത്തുകയുണ്ടായി. മതനിരപേക്ഷ ബ്ലോഗ് എഴുത്തുകാർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങി നിരവധി പേരേ അടുത്തകാലത്ത് ബംഗ്ളാദേശിൽ ഭീകരർ കൊലപ്പെടുത്തുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.