ഇന്ത്യാന പ്രൈമറിയിലും ട്രംപിന് ജയം; ടെഡ് ക്രൂസ് പിന്മാറി
ഇന്ത്യാന പ്രൈമറിയിലും ട്രംപിന് ജയം; ടെഡ് ക്രൂസ് പിന്മാറി
Tuesday, May 3, 2016 11:05 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി, റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിനു നടന്ന ഇന്ത്യാന പ്രൈമറിയിലും ഡൊണാൾഡ് ട്രംപിന് വിജയം. പാർട്ടിയിലെ പ്രധാന എതിരാളി ടെഡ് ക്രൂസിനെതിരെ 50ശതമാനത്തിലേറെ ഭൂരിപക്ഷത്തിലാണ് ട്രംപ് ഇന്ത്യാന പ്രൈമറിയിൽ വിജയിച്ചത്. <യൃ><യൃ>ഇന്ത്യാന പ്രൈമറിയിലെ പരാജയത്തോടെ സ്‌ഥാനാർഥിത്വത്തിനുള്ള മത്സരത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന് ക്രൂസ് അറിയിച്ചു. ട്രംപ് ചതിയനാണെന്നും പിന്തുണക്കുന്നവരെ അദ്ദേഹം ചതിക്കുമെന്നുമുള്ള അഭിപ്രായ പ്രകടനം നടത്തിക്കൊണ്ടാണ് ക്രൂസ് പിന്മാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.