ബ്രേക് ത്രൂ പുരസ്കാരം നേടിയ സംഘത്തിൽ ഡോ. എ. ഗോപകുമാറും
ബ്രേക് ത്രൂ പുരസ്കാരം നേടിയ സംഘത്തിൽ ഡോ. എ. ഗോപകുമാറും
Thursday, May 5, 2016 11:52 AM IST
ലണ്ടൻ: ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്തിയതിന് ബ്രേക്ത്രൂ പുരസ്കാരത്തിന് അർഹരായ ശാസ്ത്രജ്‌ഞരുടെ സംഘത്തിൽ മലയാളിയും. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഫാക്കൽറ്റി അംഗമായ കൊച്ചി സ്വദേശി ഡോ. എ. ഗോപകുമാറാണ് സംഘത്തിലുള്ള മലയാളി.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു പഠനം പൂർത്തിയാക്കിയ അദ്ദേഹം ബംഗളൂരു ആർആർഐയിൽ നിന്നു ഡോക്ടറേറ്റ് നേടി. അമേരിക്ക, കാനഡ, ജർമനി എന്നിവിടങ്ങൾ നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളും നേടിയിട്ടുള്ള ഗോപകുമാർ ഗവേഷണത്തിന്റെ ആരംഭകാലം മുതൽ ഗവേഷകസംഘത്തിൽ അംഗമായിരുന്നു. ശാസ്ത്രജ്‌ഞരുടെ സംഘത്തിൽ ഗോപകുമാർ ഉൾപ്പെടെ ഒമ്പതു മലയാളികളുണ്ട്. സുനന്ദയാണു ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക ഏക മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.