കാനഡയിൽ തീപിടിത്തം, ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു
കാനഡയിൽ തീപിടിത്തം, ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു
Thursday, May 5, 2016 11:52 AM IST
മോൺരടല്ലിയോൾ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ അഗ്നിബാധമൂലം ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഫോർട്ട് മക്മറേ പട്ടണത്തിലും പരിസരത്തും നിന്നാണ് ഒഴിപ്പിക്കൽ. പെട്രോളിയം നിക്ഷേപമുള്ള മണൽക്കൂനകൾ നിറഞ്ഞ പ്രദേശത്താണു തീപിടിത്തം.

ദിവസങ്ങളായി തുടരുന്ന കാട്ടുതീയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴപെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ പ്രവചനത്തിലാണ് അധികൃതരുടെ പ്രതീക്ഷ. 80 ചതുരശ്രകിലോമീറ്റർ പ്രദേശത്താണ് അഗ്നിബാധ വ്യാപിച്ചിരിക്കുന്നത്.


അഗ്നിബാധമൂലം ഈ മണൽപ്പരപ്പിലെ പെട്രോളിയം ഖനനം മുടങ്ങി. അതു ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടരശതമാനം കൂടാൻ ഇടയാക്കി. പ്രതിദിനം പത്തുലക്ഷം വീപ്പ ക്രൂഡ് ഓയിലിന്റെ ഉത്പാദനത്തിനു തടസം നേരിട്ടു. 1600 കെട്ടിടങ്ങൾ കത്തിനശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.