സിറിയയിൽ അഭയാർഥി ക്യാമ്പിനു നേരെ വ്യോമാക്രമണം; 28 മരണം
സിറിയയിൽ അഭയാർഥി ക്യാമ്പിനു നേരെ വ്യോമാക്രമണം; 28 മരണം
Thursday, May 5, 2016 9:54 PM IST
ബെയ്റൂട്ട്: വടക്കൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലുള്ള അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്കു പരിക്കേറ്റു. അൽക്വയ്ദ ബന്ധമുള്ള അൽ നുസ്റ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഇഡ്ലിബ് പ്രവിശ്യയിലെ സർമാഡയിലായിരുന്നു വ്യോമാക്രമണം. ആക്രമണത്തിനു പിന്നിൽ സിറിയൻ സൈന്യമാണെന്നാണ് ആരോപണം.<യൃ><യൃ>റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് വിമതർ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമാക്രമണമാണ് ഭരണകൂടം നടത്തുന്നത്. 2011ൽ തുടങ്ങിയ സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇതുവരെ 270,000ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.