ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നു ട്രംപ്
Friday, May 6, 2016 10:54 AM IST
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതാണു ബ്രിട്ടനു നല്ലതെന്ന് ഡൊണാൾഡ് ട്രംപ്. എന്നാൽ തീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് ജനതയാണെന്ന് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകണമോ എന്നതു സംബന്ധിച്ച് ജൂൺ 23നു ഹിതപരിശോധന നടത്തുമെന്നു കാമറോൺ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിലനിൽക്കാൻ വോട്ടു ചെയ്യണമെന്ന് ബ്രിട്ടീഷ് പര്യടന വേളയിൽ പ്രസിഡന്റ് ഒബാമ ബ്രിട്ടീഷുകാരെ ആഹ്വാനം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.