ഈജിപ്ത് വിമാനം ഗ്രീക്ക് ദ്വീപിൽ തകർന്നുവീണു
ഈജിപ്ത് വിമാനം ഗ്രീക്ക് ദ്വീപിൽ തകർന്നുവീണു
Thursday, May 19, 2016 3:53 AM IST
പാരീസ്: ഈജിപ്ത് എയർലൈൻസിന്റെ കാണാതായ യാത്രാവിമാനം ഗ്രീക്ക് ദ്വീപായ കാർപത്തോസിൽ തകർന്നുവീണതായി കണ്ടെത്തി. കാർപത്തോസിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നിരവധി വിമാനങ്ങൾ പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും മരിച്ചതായാണ് കരുതുന്നത്.<യൃ><യൃ> പാരീസിൽനിന്ന് കെയ്റോയിലേക്കു പോകുകയായിരുന്ന വിമാനമാണ് തകർന്നുവീണത്. മൂന്നു കുട്ടികളുൾപ്പെടെ 56 യാത്രക്കാരും ഏഴു ജീവനക്കാരും മൂന്നു സുരക്ഷാ ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കിഴക്കൻ മദ്ധ്യധരണ്യാഴിയുടെ മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.