മണ്ണിടിച്ചിൽ: ലങ്കയിൽ 150 പേർ മരിച്ചെന്നു സംശയം
Thursday, May 19, 2016 12:15 PM IST
കൊളംബോ: ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയും മണ്ണിടിച്ചിലും കനത്തനാശം വിതച്ചു. മണ്ണിനടിയിൽ കുടുങ്ങിയ 150 പേർ മരിച്ചെന്നു സംശയിക്കുന്നു.

മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൂന്നു ലക്ഷം ആളുകളെയാണ് മഴ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ നിന്ന് എട്ട് മൃതദേഹങ്ങളാണ് ഇതു വരെ പുറത്തെടുത്തത്. പലേടങ്ങളിലും 30 അടി ഉയരത്തിൽ മണ്ണ് മൂടിക്കിടക്കു കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.