കയ്റോ ഗ്രാൻഡ് ഇമാം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
Friday, May 20, 2016 11:14 AM IST
വത്തിക്കാൻസിറ്റി: കയ്റോ അൽഅസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയബ് തിങ്കളാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാൻ വക്‌താവ് ഫാ. ഫെഡറിക്കോ ലൊംബാർഡി അറിയിച്ചതാണ് ഇക്കാര്യം. കയ്റോയിലെ അൽ അസ്്ഹർ പള്ളിയുടെയും അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെയും മേധാവിയായ ഗ്രാൻഡ് ഇമാം സുന്നികളുടെ പ്രമുഖ നേതാവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.