വിയറ്റ്നാം സർക്കാർ വൈദികനെ തടവിൽനിന്നു വിട്ടയച്ചു
Saturday, May 21, 2016 12:16 PM IST
ഹാനോയ്: ദീർഘനാളായി ജയിലിലായിരുന്ന കത്തോലിക്കാ പുരോഹിതൻ റവ. ന്യൂയൻ വാൻ ലിയെ അധികൃതർ കഴിഞ്ഞദിവസം മോചിപ്പിച്ചു. പ്രസിഡന്റ് ഒബാമ വിയറ്റ്നാം സന്ദർശനത്തിന് എത്തുന്നതിനു തൊട്ടുമുമ്പാണ് വൈദികനെ വിട്ടയച്ചത്. രാഷ്ര്‌ടീയ, മതസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തിയതിനാണ് റവ ന്യൂയൻ വാൻ ലിയെ കമ്യൂണിസ്റ്റ് ഭരണകൂടം ജയിലിൽ അടച്ചത്. കമ്യൂണിസ്റ്റുകൾ വിയറ്റ്നാമിൽ ഭരണം പിടിച്ചു രണ്ടുവർഷത്തിനകം 1977ലാണ് ആദ്യം അദ്ദേഹത്തെ ജയിലിൽ അടച്ചത്. തുടർന്നും പല തവണ അറസ്റ്റു ചെയ്യപ്പെട്ടു. മോചിതനായ വൈദികന്റെ ഫോട്ടോ ഹ്യൂ കത്തോലിക്കാ അതിരൂപതയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.