ഡാർജ്ലിംഗ് യുവാവിന്റെ ഹ്രസ്വചിത്രം കാനിൽ
Saturday, May 21, 2016 12:16 PM IST
കാൻ: കാൻ ഫിലിമോത്സവത്തിൽ ചരിത്രത്തിലാദ്യമായി ഡാർജ്ലിംഗ് സ്വദേശിയുടെ ഹ്രസ്വചിത്രം. ഡാജ്ലിംഗിലെ മൻഗ്വാലയിലെ മലമുകളിൽനിന്നുള്ള സൗരവ് റായിയുടെ 28 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണു കാനിൽ പ്രദർശിപ്പിക്കുക. ഫിലിം സ്കൂൾസ് വിഭാഗത്തിലാണു റായിയുടെ ഗുദ്ധ് (കൂട്) എന്ന ചെറുസിനിമ പ്രദർശിപ്പിക്കുന്നത്.

കോൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഈ വർഷമാണ് സൗരവ് റായ് പഠനം വിജയകരമായി പൂർത്തിയാക്കി ഇറങ്ങിയത്. ലോകത്തിലെ വിവിധ ഫിലിം സ്കൂളുകളിൽനിന്നു 18 ഹ്രസ്വചിത്രങ്ങൾ മാത്രമാണ് കാൻ ഫിലിമോത്സവത്തിലേക്കു തെരഞ്ഞെടുത്തത്.


കാൻ ഫിലിമോത്സവത്തിന്റെ അധികൃതരിൽനിന്ന് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് കാൻ അധികൃതർ നൽകിയ നല്ലവാക്കുകളാണ് ഏറ്റവും വലിയ അംഗീകാരമായി സൗരവിന്റെ മനസിൽ. കാനിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിലും വലിയ ബഹുമതിയാണിതെന്ന് സൗരവ് പറഞ്ഞു. 2014ൽ സൗരവിന്റെ മൺസൂൺ മഴ എന്ന ഹ്രസ്വ ചിത്രം മോൺട്രയൽ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.