ബലൂചിസ്‌ഥാൻ മന്ത്രിയുടെ മകനെ തട്ടിക്കൊണ്ടുപോയി
Saturday, May 21, 2016 12:16 PM IST
ഇസ്ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ പ്രാദേശിക ഭരണവകുപ്പു മന്ത്രി സർദാർ മുസ്തഫ ഖാൻ തരീന്റെ പുത്രനെ സായുധരായ അക്രമികൾ ഇന്നലെ തട്ടിക്കൊണ്ടുപോയി.

പിഷിമിലെ കേഡറ്റ് കോളജ് പരിസരത്തുനിന്നാണ് മന്ത്രിയുടെ പുത്രനെ റാഞ്ചിയത്.മുഖ്യമന്ത്രി നവാസ് സനനുള്ള സെഹ്റിയുടെ നിർദേശപ്രകാരം അക്രമികൾക്കുവേണ്ടി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.