ഇന്ത്യൻ ഡോക്യുമെന്ററിക്ക് കാൻ പുരസ്കാരം
Sunday, May 22, 2016 11:58 AM IST
കാൻ: കാൻ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള ദ സിനിമ ട്രാവലേഴ്സിനു പുരസ്കാരം. മുംബൈ സ്വദേശിയായ ഷേർളി ഏബ്രഹാമാണു ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ട്രാവലിംഗ് സിനിമകളുടെ പാരമ്പര്യ കലയെക്കുറിച്ചുള്ളതാണ് “ദ സിനിമ ട്രാവലേഴ്സ്’.

ബെൽലിൻ ഫിലിം ഫെസ്റ്റ്വലിൽ ഡോൾഡൻ ബിയർ പുരസ്കാരം നേടിയ ഫയർ അറ്റ് സീ എന്ന ഡോക്യുമെന്ററി ഒരുക്കിയ ഇറ്റാലിയൻ സംവിധായകൻ ഗിൻഫ്രാങ്കൊ റോസിയായിരുന്നു കാനിലെ ജൂറി തലവൻ. യൂറോപ്പിലെ കുടിയേറ്റപ്രശ്നങ്ങൾ ആധാരമാക്കിയുള്ളതായിരുന്നു ഫയർ അറ്റ് സീ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.