ജാനറ്റിന്റെ സംസ്കാരം 30നു ജർമനിയിൽ
ജാനറ്റിന്റെ സംസ്കാരം 30നു ജർമനിയിൽ
Tuesday, May 24, 2016 11:50 AM IST
ബർലിൻ: ജർമൻകാരനായ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി രണ്ടാം തലമുറക്കാരി ജാനറ്റിന്റെ സംസ്കാരം 30ന് ഡൂയീസ്ബുർഗിൽ നടക്കും. രാവിലെ 9.30 ന് സെന്റ് പീറ്റർ ദേവാലയത്തിൽ ദിവ്യബലിയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11 ന് സംസ്കാരം.

കഴിഞ്ഞ ശനിയാഴ്ചയാണ് ജാനെറ്റിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഡൂയീസ്ബുർഗ് പോലീസ് പുറത്തുവിട്ടത്. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ്. അങ്കമാലി സ്വദേശി സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏകമകളാണ് മരിച്ച ജാനെറ്റ്. ജാനെറ്റ് റെനെ ദമ്പതികൾക്ക് എട്ടുമാസം പ്രായമുള്ള ആലീസ് എന്നു പേരായ ഒരു പെൺകുട്ടിയുണ്ട്. കുട്ടിയുടെ സംരക്ഷണംസർക്കാർ ഏറ്റെടുത്തു. ജാനെറ്റിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ അവരുടെ പൂന്തോട്ടത്തിൽനിന്നു പോലീസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നാണ് പറയപ്പെടുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഭർത്താവ് റെനെ ഏറ്റെടുത്തിരുന്നു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.