അസാൻജിനെതിരേ വാറന്റ് നിലനിൽക്കും
Wednesday, May 25, 2016 11:49 AM IST
സ്റ്റോക്ഹോം: വിക്കിലീക്സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിന് എതിരേയുള്ള അറസ്റ്റ് വാറന്റ് റദ്ദാക്കാൻ സ്വീഡിഷ് ഡിസ്ട്രിക്ട് കോടതി വിസമ്മതിച്ചു. അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയാണ്. എംബസിയിൽ കഴിഞ്ഞ സമയം തടങ്കൽകാലമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹത്തിനെതിരേയുള്ള വാറന്റ് നിലനിൽക്കുമെന്നും കോടതി വിധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.