യുദ്ധത്തിൽ കാണാതായവരെക്കുറിച്ച് അന്വേഷിക്കാൻ ലങ്കയിൽ പ്രത്യേക ഓഫീസ്
Wednesday, May 25, 2016 11:49 AM IST
കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ കാണാതായ 20,000 പേരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ഓഫീസ് സ്‌ഥാപിക്കുന്നതിനു ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചു.

കാണാതായവരെപ്പറ്റിയുള്ള വിവരങ്ങൾ തിരക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ ഓഫീസിന്റെ സേവനം പ്രയോജനപ്രദമാവുമെന്നു വിദേശമന്ത്രി മംഗല സമരവീര പറഞ്ഞു.

എൽടിടിഇയുമായി നടത്തിയ മൂന്നു ദശകം നീണ്ട യുദ്ധത്തിൽ ശ്രീലങ്കയിൽ ഒരുലക്ഷം പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. യുദ്ധം അവസാനിച്ച് ഏഴുവർഷമായപ്പോഴാണ് കാണാതായവരെക്കുറിച്ചുള്ള വിവരം തിരക്കാൻ പ്രത്യേക ഓഫീസ് സ്‌ഥാപിക്കുന്നത്. 2009ൽ വേലുപ്പിള്ള പ്രഭാകരനെ സൈന്യം വധിക്കുന്നതോടെയാണു പ്രത്യേക തമിഴ്രാഷ്ര്‌ടത്തിനു വേണ്ടി ആരംഭിച്ച ആഭ്യന്തരയുദ്ധം അവസാനിച്ചത.്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.