ഇ–മെയിൽ വിവാദം: ഹില്ലരിക്ക് എതിരേ റിപ്പോർട്ട്
ഇ–മെയിൽ വിവാദം: ഹില്ലരിക്ക് എതിരേ റിപ്പോർട്ട്
Wednesday, May 25, 2016 11:49 AM IST
വാഷിംഗ്ടൺ: സ്വകാര്യ ഇ–മെയിൽ സർവർ ഉപയോഗിച്ച് ഔദ്യോഗിക കത്തിടപാടുകൾ നടത്തിയ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തായി. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിലെ ഇൻസ്പെക്ടർ ജനറലാണ് അന്വേഷണം നടത്തി റിപ്പോർട്ടു തയാറാക്കിയത്.

സൈബർ സുരക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കു വിരുദ്ധമായാണു സ്വകാര്യ സർവർ ഉപയോഗിച്ചത്. ഒരുതവണ ഹില്ലരിയുടെ അക്കൗണ്ടിനു നേർക്ക് ഹാക്കർമാർ ആക്രമണത്തിനു ശ്രമിച്ചു. ഹില്ലരിയുടെ ഉപദേഷ്‌ടാക്കളും സഹായികളും അന്വേഷണത്തോടു സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.


സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിനു പുറമേ, എഫ്ബിഐയും ഹില്ലരിയുടെ ഇ–മെയിൽ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള സന്ദേശങ്ങൾ സ്വകാര്യസർവറിലൂടെ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ലെന്നു ഹില്ലരി പറഞ്ഞു, വിവാദം മുറുകിയതിനെത്തുടർന്ന് 52000പേജു വരുന്ന സന്ദേശങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പരസ്യപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.