കോംഗോയിൽ ഇന്ത്യക്കാർക്കുനേരെ വ്യാപക ആക്രമണം
കോംഗോയിൽ ഇന്ത്യക്കാർക്കുനേരെ വ്യാപക ആക്രമണം
Wednesday, May 25, 2016 10:56 PM IST
ന്യൂഡൽഹി: കഴിഞ്ഞ ആഴ്ച രാജ്യതലസ്‌ഥാനത്ത് കോംഗോ സ്വദേശിയായ മസോൻഡ കെറ്റാഡ ഒലിവർ മർദ്ദനമേറ്റ് മരിച്ചതിനു പിന്നാലെ കോംഗോയിൽ ഇന്ത്യക്കാർക്കുനേരെ വ്യാപക ആക്രമണം. കോംഗോ സ്വദേശി ഇന്ത്യയിൽ മരിച്ചതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോംഗോയിൽ ശക്‌തമായ പ്രതിഷേധം അണപൊട്ടിയിരിക്കുകയാണ്. കോംഗോ തലസ്‌ഥാനമായ കിൻഷാസയിൽ പ്രതിഷേധം അക്രമത്തിലേക്കും നീങ്ങി. <യൃ><യൃ>കിൻഷാസയിലെ ഇന്ത്യക്കാരിൽ ഏറെയും വ്യാപാരികളാണ്. ഇവരുടെ കടകൾക്കുനേരെയാണ് ആക്രമണം നടക്കുന്നത്. കല്ലേറും കൊള്ളിവയ്പ്പും അരങ്ങേറുന്നുണ്ട്. മികച്ച വ്യാപാരികളും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നുണ്ട്. കിൻഷാസയിൽ 5,000 ഇന്ത്യൻ വ്യാപാരികൾ ഉണ്ടെന്നാണ് കണക്ക്. <യൃ><യൃ>അതേസമയം, ഡൽഹിയിൽ കോംഗോ സ്വദേശി കൊല്ലപ്പെടാനിടയായത് വംശീയ ആക്രമണത്തെ തുടർന്നല്ലെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് അറിയിച്ചു. കുറ്റവാളികൾക്കെതിരേ ഉടൻ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഡൽഹി ലെഫ്. ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. <യൃ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.