സാൻഡേഴ്സ്, ട്രംപ് സംവാദത്തിനു സാധ്യത
സാൻഡേഴ്സ്, ട്രംപ് സംവാദത്തിനു സാധ്യത
Thursday, May 26, 2016 12:01 PM IST
വാഷിംഗ്ടൺ: കലിഫോർണിയ പ്രൈമറിക്കു മുമ്പു ഡെമോക്രാറ്റ് കക്ഷിയിലെ ബേണി സാൻഡേഴ്സുമായി ടിവി സംവാദത്തിനു റിപ്പബ്ളിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു. ഇതിൽനിന്നു കിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനത്തിനു ചെലവഴിക്കണമെന്ന നിബന്ധന ട്രംപ് മുന്നോട്ടുവച്ചു. എബിസിയുടെ ജിമ്മി കിമ്മൽ ലൈവ് പരിപാടിയിലാണു സാൻഡേഴ്സുമായി സംവാദത്തിനു തയാറാണെന്നു ട്രംപ് വ്യക്‌തമാക്കിയത്. ട്രംപിന്റെ ഓഫർ സ്വീകരിക്കാമെന്നു സാൻഡേഴ്സ് ട്വീറ്റ് ചെയ്തു.


സാൻഡേഴ്സുമായുള്ള നിർദിഷ്‌ട സംവാദത്തിൽനിന്നു പിന്മാറുകയാണെന്നു നേരത്തെ ഹില്ലരി ക്ലിന്റൺ പ്രഖ്യാപിച്ചിരുന്നു. ഹില്ലരിയുടെ നടപടിയിൽ സാൻഡേഴ്സ് നിരാശ പ്രകടിപ്പിച്ചു. സാൻഡേഴ്സ്–ട്രംപ് സംവാദ വാർത്തയെക്കുറിച്ച് ഹില്ലരി ക്യാമ്പ് പ്രതികരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.