ഇസ്രേലി മന്ത്രി രാജിവച്ചു
Friday, May 27, 2016 11:54 AM IST
ജറൂസലേം: തീവ്രവലതുപക്ഷ ദേശീയവാദിയായ അവിഗ്ദോർ ലീബർമാനെ ഇസ്രേലി പ്രതിരോധമന്ത്രിയായി നിയമിച്ചതിൽ പ്രതിഷേധിച്ച് പരിസ്‌ഥിതി മന്ത്രി അവി ഗബായി രാജിവച്ചു. മുൻ പ്രതിരോധമന്ത്രി മോഷെ യാലോൺ നേരത്ത രാജിവച്ചിരുന്നു. യാലോണിന് വിദേശമന്ത്രിപദം നൽകാമെന്നു പ്രധാനമന്ത്രി നെതന്യാഹൂ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതു നിരസിച്ചു. ഭാവിയിൽ നേതൃത്വത്തിലേക്കു മത്സരിക്കുമെന്നു യാലോൺ സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.