ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: പാക് നിലപാടിനെതിരേ അമേരിക്ക
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: പാക് നിലപാടിനെതിരേ അമേരിക്ക
Friday, May 27, 2016 10:59 PM IST
വാഷിംഗ്ടൺ: ഇന്ത്യയുടെ എൻഎസ്ജി (ന്യൂക്ളിയർ സപ്ളൈസ് ഗ്രൂപ്പ്) അംഗത്വശ്രമത്തിനെതിരേ നിലകൊള്ളുന്ന പാക്കിസ്‌ഥാനെതിരേ അമേരിക്ക. ഇതൊരു ആയുധ മത്സമല്ല, മറിച്ച് സൈനികേതര ആണവ ഊർജം സംബന്ധിച്ചുള്ളതാണ്. സമാധാനപരമായ ആണവോർജ ഉപയോഗത്തെയും വ്യാപാരത്തെയും കുറിച്ചുള്ളതാണ് പദ്ധതി. ഇത് പാക്കിസ്‌ഥാൻ മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അമേരിക്ക. <യൃ><യൃ> എൻഎസ്ജി അംഗത്വത്തിന് ഇന്ത്യ യോഗ്യരാണെന്ന് അമേരിക്ക നേരത്തേ അറിയിച്ചിരുന്നു. അംഗത്വത്തിന് ഇന്ത്യ ശ്രമിച്ചപ്പോൾ ചൈന ശക്‌തമായി എതിർത്തിരുന്നു. ഇന്ത്യ എൻഎസ്ജിയിൽ അംഗമാകാൻ യോഗ്യരാണെന്ന് 2015ൽതന്നെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ് ജോൺ കിർബെയും വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.