നവാസ് ഷരീഫ് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്കു വിധേയനാകും
നവാസ് ഷരീഫ് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്കു വിധേയനാകും
Saturday, May 28, 2016 12:44 PM IST
ഇസ്ലാമാബാദ്: ഈ മാസം 31ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ലണ്ടനിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകും. ഇക്കാര്യം അദ്ദേഹത്തിന്റെ ഓഫീസും കുടുംബാംഗങ്ങളും സ്‌ഥിരീകരിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഷരീഫ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. നിലവിൽ ലണ്ടനിൽ ചികിത്സയിൽ കഴിയുകയാണ് ഷരീഫ്.

അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷരീഫിന് വേഗത്തിൽ സുഖംപ്രാപിക്കാൻ ആശംസ നേർന്നു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ആശംസ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.