ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ സപ്തതി ആഘോഷം ഇന്നു മെൽബണിൽ
ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ സപ്തതി ആഘോഷം ഇന്നു മെൽബണിൽ
Saturday, May 28, 2016 12:44 PM IST
മെൽബൺ: മെൽബൺ സെന്റ് തോമസ് സീ റോ മലബാർ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ സപ്തതി ആഘോഷങ്ങൾ ഇന്നു മെൽബണിലെ ഫോക്നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ നട ക്കും. മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തി ൽ അർപ്പിക്കുന്ന ആഘോഷപൂർവ മായ ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദികർ എല്ലാവരും സഹകാർമികരായിരിക്കും.

തുടർന്നു നടക്കുന്ന പൊതു സ മ്മേളനത്തിൽ മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാത്യു കൊച്ചുപു രയ്ക്കൽ, വൈദിക സമിതി സെക്രട്ടറി ഫാ. എബ്രഹാം കുന്നത്തോളി, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, വിവിധ ഇടവക പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും.

തൃശൂർ അതിരൂപതയിലുള്ള പറപ്പൂർ ഇടവകയിലെ പുത്തൂർ അന്തോണി–ക്ദകുഞ്ഞിലക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയ മകനായി 1946 മേയ് 28നാണ് മാർ ബോസ്കോ പുത്തൂരിന്റെ ജനനം. പറപ്പൂർ സെന്റ് ജോൺസ് സ്കൂളിൽനിന്നു പത്താം ക്ലാസ് പാസായി തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് മംഗലപ്പുഴ സെമിനാരിയിൽ പഠിച്ചു കൊണ്ടിരിക്കെ റോമിലെ പ്രൊപ്പഗാന്ത കോളജിൽ ഉപരിപഠനത്തിനായി അയയ്ക്കപ്പെട്ടു. 1971 മാർച്ച് 27ന് പ്രോപ്പഗാന്ത കോളജ് ചാപ്പലിൽ വച്ച് കർദിനാൾ ആഗ്നലോ റോസിയിൽനിന്നു വൈദികപ്പട്ടം സ്വീകരിച്ചു.

തുടർന്നു ബെൽജിയത്തിലെ ലുവൈൻ സർവകലാശാലയിൽനിന്നു ഡോഗ്മാറ്റിഗ് തിയോളജിയിൽ ഡോക്ടറേറ്റ് നേടി. തൃശൂർ രൂപതയിലെ ഒല്ലൂർ ഇടവകയിൽ സഹവികാരിയായി വൈദികജീവിതം ആരംഭിച്ച അദ്ദേഹം തോപ്പ് മൈനർ സെമിനാരിയിൽ ഒരു* വർഷം ഫാദർ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. പിന്നീട് 16 വർഷത്തോളം മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപനായി*. തൃശൂർ മൈനർ സെമിനാരി റെക്ടറായും തൃശൂർ അതിരൂപത വികാരി ജനറാളായും കത്തീഡ്രൽ ഇടവക വികാരിയായും സേവനം ചെയ്തു. തുടർന്നു സീറോ മലബാർ സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്‌ഥാനമേറ്റു. അവിടെ “സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയം’ യാഥാർഥ്യമാക്കുന്നതിനു മുഖ്യ പങ്കു വഹിച്ചു. 2005 മുതൽ 2010 വരെ മംഗലപ്പുഴ സെമിനാരി റെക്ടറായിരുന്നു.


2010 ഫെബ്രുവരിയിൽ സീറോ മലബാർ സഭയുടെ പ്രഥമ കൂരിയാ ബിഷപ്പായി അഭിഷിക്‌തനായി. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ വിയോഗത്തെത്തുടർന്ന് സീറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ അധ്യക്ഷനായും ന്യൂസിലൻഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും 2014 മാർച്ച് 25ന് ബിഷപ്് മാർ ബോസ്കോ പുത്തൂർ ചുമതലയേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.