പാക്കിസ്‌ഥാന് ഇരട്ട പ്രഹരം: എഫ് 16: യുഎസ്–പാക് കരാർ റദ്ദായതായി സൂചന
പാക്കിസ്‌ഥാന് ഇരട്ട പ്രഹരം: എഫ് 16: യുഎസ്–പാക് കരാർ റദ്ദായതായി സൂചന
Saturday, May 28, 2016 12:45 PM IST
ഇസ്ലാമാബാദ്: അമേരിക്കയുടെ പക്കൽനിന്ന് ആണവശേഷിയുള്ള എഫ് 16 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള പാക് നീക്കം സാമ്പത്തിക പ്രശ്നത്തെതുടർന്ന് ഉപേക്ഷിച്ചതായി സൂചന. 700 മില്യൺ അമേരിക്കൻ ഡോളറിന് എട്ട് എഫ് 16 യുദ്ധ വിമാനങ്ങൾ വാങ്ങാനായിരുന്നു പാക്കിസ്‌ഥാൻ പദ്ധതിയിട്ടിരുന്നത്. മേയ് 24നു മുമ്പ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് സമ്മതപത്രം അമേരിക്കയ്ക്കു നൽകാനായിരുന്നു മുൻധാരണ. എന്നാൽ, ഇതു സാധിക്കാതിരുന്നതോടെ പദ്ധതി യാഥാർഥ്യമാകാതെപോയതെന്നു പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.

ഇടപാടിനായി യുഎസ് വിദേശ മിലട്ടറി ഫിനാൻസ് പ്രോഗ്രാമിൽനിന്ന് 270 യുഎസ് ഡോളർ സബ്സിഡി നൽകാമെന്നായിരുന്നു ധാരണ. എന്നാൽ, ഇതു സംബന്ധിച്ച് യുഎസ് കോൺഗ്രസിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായി. ഇതേത്തുടർന്ന് യുഎസ് സർക്കാർ പാക്കിസ്‌ഥാന് സബ്സിഡി നൽകാൻ പറ്റില്ലെന്നും പാകിസ്‌ഥാന്റെ വിദേശ ഫണ്ടിൽനിന്നുതന്നെ തുക കണ്ടെത്തണമെന്നും വ്യക്‌തമാക്കിയിരുന്നു. പാകിസ്‌ഥാന്റെ ദേശീയ ഫണ്ട് മാത്രമുപയോഗിച്ച് എട്ട് എഫ് 16 യുദ്ധ വിമാനങ്ങൾ വാങ്ങാൻ കഴിയില്ലാത്തതിനാൽ കരാർവ്യവസ്‌ഥ പാലിക്കാൻ സാധിക്കില്ലെന്ന് യുഎസിലെ പാക് അംബാസിഡർ ജലീൽ അബ്ബാസ് ജിലാനി പറഞ്ഞു.

ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യതയോടെ പ്രവർത്തിക്കാൻ കെൽപ്പുള്ളതാണ് എഫ് 16 യുദ്ധ വിമാനം. ആണവശേഷിയുള്ള പോർവിമാനം പാക്കിസ്‌ഥാനു നല്കുന്നതിനെ ഇന്ത്യ ശക്‌തമായി എതിർത്തിരുന്നു. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് യുഎസ് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിരുന്നു.

അതേസമയം, അമേരിക്കയുമായുള്ള കരാർ സാധ്യമായില്ലെങ്കിൽ മറ്റ് ഏതെങ്കിലും രാജ്യത്തുനിന്ന് യുദ്ധ വിമാനം വാങ്ങാൻ സാധിക്കുമോയെന്നു ശ്രമിച്ചുനോക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.



<ആ>ഇന്ത്യയുടെ എൻഎസ്ജി അംഗത്വം ആയുധം വർധിപ്പിക്കാനല്ല: യുഎസ്
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ29ചടഏ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

വാഷിംഗ്ടൺ: ഇന്ത്യയുടെ ആണവോർജ പരിപാടികൾക്കും ആണവ വിതരണ ഗ്രൂപ്പ് (എൻഎസ്ജി) അംഗത്വത്തിനും യുഎസ് ഭരണകൂടത്തിന്റെ പിന്തുണ. എൻഎസ്ജി അംഗത്വത്തിന് ഇന്ത്യ ശ്രമിക്കുന്നത് ആയുധം വർധിപ്പിക്കാനല്ലെന്നും ഇന്ത്യയുടെ നീക്കം ആണവോർജത്തിെൻറ സൈനികേതര ആവശ്യങ്ങൾക്കാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ് മാർക് ടോണർ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, പാക്കിസ്‌ഥാന്റെ ആണവപരിപാടികളെ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മാർക് ടോണർ മൗനം പാലിച്ചു. വൈറ്റ്ഹൗസിൽ നടത്തിയ പതിവ് പത്രസമ്മേളനത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം.

ഇന്ത്യയുടെ ആണവപരിപാടികൾ ദക്ഷിണേഷ്യയിൽ ആയുധ കിടമത്സരത്തിന് ഇട നൽകില്ലേയെന്ന പാക്കിസ്‌ഥാനിൽ നിന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടു പ്രതികരിക്കവേയാണ് മാർക് ടോണർ ഇന്ത്യക്ക് അനുകൂലമായ അഭിപ്രായപ്രകടനം നടത്തിയത്. 2015ൽ യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് പിന്തുണ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. വോട്ടെടുപ്പിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും മാർക് ടോണർ പറഞ്ഞു.

എൻഎസ്ജി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിനെതിരേ പാകിസ്‌ഥാൻ ആശങ്ക രേഖപ്പെടുത്തിയതിനിടെയാണ് ടോണറിെൻറ പ്രസ്താവന. ഈ വിഷയത്തിൽ ചൈനയും ഇന്ത്യക്കെതിരേ പ്രസ്താവനയിറക്കിയിരുന്നു. ആണവ നിർവ്യാപന കരാറിൽ ഇന്ത്യ ഒപ്പിടാതെ അംഗത്വം സാധ്യമല്ലെന്നായിരുന്നു ചൈനീസ് നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.