വൃദ്ധമന്ദിരത്തിനു തീപിടിച്ച് 17 മരണം
വൃദ്ധമന്ദിരത്തിനു തീപിടിച്ച് 17 മരണം
Sunday, May 29, 2016 11:24 AM IST
കീവ്: യുക്രെയ്നിൽ വൃദ്ധമന്ദിരത്തിനു തീപിടിച്ചു 17 പേർ മരിച്ചു. തലസ്‌ഥാനമായ കീവിൽനിന്ന് 50 കിലോമീറ്റർ അകലെ ലിറ്റ്ചോകി ഗ്രാമത്തിലുള്ള രണ്ടുനില മന്ദിരത്തിലാണ് തീപിടിത്തമുണ്ടായത്. 18 പേരെ രക്ഷപ്പെടുത്തി. ഇവരിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി വൊളോദിമിർ ഗ്രോയിസ്മൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.