വെനസ്വേലയിൽ കൂട്ടക്കൊല; ആയുധധാരികൾ 11 പേരെ വെടിവെച്ചു കൊന്നു
വെനസ്വേലയിൽ കൂട്ടക്കൊല; ആയുധധാരികൾ 11 പേരെ വെടിവെച്ചു കൊന്നു
Monday, May 30, 2016 12:15 AM IST
കാരക്കാസ്: വെനസ്വേലയിൽ ആയുധധാരികൾ നടത്തിയ വെടിവയ്പ്പിൽ കൊളംബിയൻ പൗരൻ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. വെനസ്വേലയിലെ ട്രൂജില്ലോയിലാണ് സംഭവം. വീടുകളിലായിരുന്ന ഇവരെ ആയുധധാരികൾ ഭീഷണിപ്പെടുത്തി പുറത്തിറക്കിയശേഷം നിരത്തി നിർത്തി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് അറ്റോർണി ജനറൽ പറഞ്ഞു. സംഭവശേഷം അക്രമികൾ കാറിലും ബൈക്കിലും രക്ഷപ്പെട്ടുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.<യൃ><യൃ>കൊളംബിയൻ പൗരനായ അൽബർട്ടോ ഡിയാസ് പാറ്റിനോ(76) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നു കൗമാരക്കാരും ഉൾപ്പെടും. ബാക്കിയുള്ളവർ 18നും 76നും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്‌തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.<യൃ><യൃ>കഴിഞ്ഞ മാർച്ചിൽ തെക്കുകിഴക്കൻ വെനസ്വേലയിലെ തുമേരെമോയിൽ 17 ഖനി തൊഴിലാളികളെ ആയുധധാരികൾ കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.