ഉത്തരകൊറിയൻ മിസൈൽ: ജപ്പാൻ സേന ജാഗ്രതയിൽ
Monday, May 30, 2016 12:11 PM IST
സിയൂൾ: ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്താൻ ഉത്തരകൊറിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നു സൈന്യത്തിനു ജപ്പാൻ ജാഗ്രതാ ഉത്തരവു നൽകി. ജപ്പാൻ അതിർത്തിയിൽ പ്രവേശിക്കുന്ന മിസൈലുകളും റോക്കറ്റുകളും വെടിവച്ചുവീഴ്ത്താൻ നാവിക കപ്പലുകൾക്കും മിസൈൽ നശീകരണികൾക്കും ഉത്തരവു കിട്ടിയെന്ന് ജപ്പാൻ സ്റ്റേറ്റ് ടിവി അറിയിച്ചു.

മധ്യദൂര മുസുദാൻ മിസൈൽ പരീക്ഷിക്കാനാണ് ഉത്തരകൊറിയ തയാറെടുക്കുന്നതെന്ന് ദക്ഷിണകൊറിയൻ വാർത്താ ഏജൻസി യോൺഹാപ് റിപ്പോർട്ടു ചെയ്തു. ഏപ്രിലിൽ ഇത്തരം മിസൈൽ പരീക്ഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.