ഉത്തരകൊറിയൻ മിസൈൽ പൊട്ടിത്തെറിച്ചു
Tuesday, May 31, 2016 11:48 AM IST
സിയൂൾ: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കു വീണ്ടും തിരിച്ചടി. കിഴക്കൻ തീരത്തെ വോൺസൻ നഗരത്തിൽ നിന്ന് മധ്യദൂര മുസുദാൻ മിസൈൽ അയയ്ക്കാനായിരുന്നു പരിപാടി. എന്നാൽ ലോഞ്ചറിൽനിന്നു വിക്ഷേപിച്ച ഉടൻ മിസൈൽ പൊട്ടിത്തെറിച്ചെന്നാണു കരുതുന്നതെന്ന് ദക്ഷിണകൊറിയൻ അധികൃതർ പറഞ്ഞു.

ഇതു നാലാംതവണയാണു മുസുദാൻ മിസൈൽ പരീക്ഷണം പരാ ജയപ്പെടുന്നത്. 2500–4000 കിലോമീറ്റർ ദൂരപരിധിയുള്ള മുപ്പതോളം മുസുദാൻ മിസൈലുകൾ ഉത്ത രകൊറിയയ്ക്കുണ്ടെന്നാണു കരു തപ്പെടുന്നത്.


എന്നാൽ ഒരെണ്ണം പോലും വിജയകരമായി പരീക്ഷിച്ചിട്ടില്ല. നാലായിരം കിലോമീറ്റർ ദൂര പരിധിയുള്ള മിസൈലിന് ഗു വാമി ലെ യുഎസ് സൈനികത്താവളത്തി ൽ ചെന്നെത്താനാവുമെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു.

യുഎൻ വിലക്കു മറികടന്ന് ഉത്തരകൊറിയ തുടർച്ചയായി നടത്തുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പ്രകോപനപരമാണെന്നും അന്തർദേശീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജപ്പാൻ വിദേശമന്ത്രി ഫുമിയോ കിഷിദാ പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.