ഫല്ലൂജയിൽനിന്ന് 3700 പേർ പലായനം ചെയ്തു
Tuesday, May 31, 2016 11:48 AM IST
ജനീവ: ഐഎസിന്റെ പിടിയിലുള്ള ഫല്ലൂജയെ മോചിപ്പിക്കാൻ ഇറാക്ക് സ്പെഷൽ സേന യുദ്ധം ആരംഭിച്ചശേഷം ഇതുവരെ 3700 നഗരവാ സികൾ പലായനം ചെയ്തെന്ന് യുഎൻ അഭയാർഥി ഏജൻസി അറിയിച്ചു. ഐഎസും ഇറാക്കി സൈനി കരും തമ്മിലുള്ള പോരാട്ടത്തിനിട യിൽ നിരവധി സിവിലിയന്മാർക്കും ജീവഹാനി നേരിട്ടു. സ്പെഷൽ സേനയുടെ ഒരു യൂണിറ്റ് ഫല്ലൂജയിലെത്തി. ഐഎസ് കനത്ത ചെറുത്തുനില്പാണു നടത്തുന്നത്. ജനങ്ങളെ മനുഷ്യപ്പരിചകളായി ഐഎസ് ഉപയോഗിക്കുകയാണെ ന്നും തന്മൂലം ഇറാക്കി സൈന്യത്തിന് ഉദ്ദേശിച്ചവിധത്തിൽ മുന്നേറാനാവുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ ഐഎസിന്റെ സിറിയയിലെ ആസ്‌ഥാനമായ റാഖാ പിടിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കുർദിഷ് സൈനികർ റാഖായിൽനിന്ന് 50കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങൾ പിടിക്കാനുള്ള നീക്കത്തിലാണ്. റഷ്യൻ പിന്തുണയോടെ സിറിയൻ സൈനികരും പടിഞ്ഞാറുനിന്ന് റാഖായിലേക്കു നീങ്ങുന്നുണ്ട്. തുർക്കിയുടെ യുദ്ധവിമാനങ്ങൾ ആലപ്പോയ്ക്കു സമീപമുള്ള ഐഎസ് കേന്്്ദ്രങ്ങളിൽ ആക്രമണം നടത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.