ഷരീഫിന് ഹൃദയശസ്ത്രക്രിയ
ഷരീഫിന് ഹൃദയശസ്ത്രക്രിയ
Tuesday, May 31, 2016 11:48 AM IST
ലണ്ടൻ: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ലണ്ടനിലെ പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റലിൽ നടത്തിയ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ വിജയപ്രദമായിരുന്നെന്ന് അദ്ദേഹത്തിന്റെ പുത്രി മറിയം നവാസ് ഷരീഫ് അറിയിച്ചു. ഒരാഴ്ചകൂടി അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടിവരും.

കഴിഞ്ഞയാഴ്ച ചെക്കപ്പിന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചത്. 66കാരനായ ഷരീഫിന് അഞ്ചുവർഷംമുമ്പും ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ഷരീഫിനെ ഫോൺ ചെയ്ത് ശസ്ത്രക്രിയ വിജയകരമാവട്ടെയെന്ന് ആശംസിച്ചിരുന്നു. ഷരീഫ് മോദിയെ നന്ദി അറിയിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് പുടിൻ, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തുടങ്ങി ഒട്ടേറെ നേതാക്കൾ ഷരീഫിനെ ഫോണിൽ വിളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.