ബംഗ്ലാദേശിലെ ബ്ലോഗ് എഴുത്തുകാരുടെ വധം: ഭീകരൻ വെടിയേറ്റു മരിച്ചു
ബംഗ്ലാദേശിലെ ബ്ലോഗ് എഴുത്തുകാരുടെ വധം: ഭീകരൻ വെടിയേറ്റു മരിച്ചു
Sunday, June 19, 2016 10:49 AM IST
ധാക്ക: ബംഗ്ലാദേശിൽ ബ്ലോഗ് എഴുത്തുകാരെയും സ്വവർഗ അനുരാഗികളെയും കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. നിരോധിത സംഘടനയായ അൻസർ ഉള്ള ബംഗ്ലാ ടീമിന്റെ പ്രവർത്തകനായ ഷരീഫാണ് സൈനികരുടെ വെടിയേറ്റു മരിച്ചത്. അഞ്ചു ലക്ഷം രൂപ ഇയാളുടെ തലയ്ക്കു വിലപറഞ്ഞിരുന്നു.

ഇന്നലെ വെളുപ്പിന് ധാക്കയിലെ ഖിൽഗോണിൽ ഭീകരരുടെ ഒളിത്താവളത്തിലെത്തിയ സൈനികർക്കുനേരേ ഷരീഫ് ഉൾപ്പെടുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ രണ്ടുപേർ മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടു. പ്രമുഖ ബ്ലോഗറും ബംഗ്ലാ സ്വദേശിയും അമേരിക്കൻ പൗരനുമായ അവിജിത് റോയി ഉൾപ്പെടെ നാലു ബ്ലോഗർമാർ കഴിഞ്ഞവർഷമാണു ഷരീഫ് ഉൾപ്പെടുന്ന സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ഏപ്രിലിൽ രണ്ടു സ്വവർഗാനുരാഗികളെ കൊലപ്പെടുത്തിയതിനുപിന്നി ലും ഷരീഫാണെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു.ഷക്കീബ്, ആരിഫ് എന്നീ പേരുകളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ധാക്ക യൂണിവേഴ്സിറ്റി ഫെസ്റ്റിൽ ബുക് ഫെയറിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അവിജിതിനെ മോട്ടോർസൈക്കിളിലെത്തിയ അജ്‌ഞാതർ ആക്രമിക്കുകയായിരുന്നു.ബ്ലോഗർമാരായ നീലാദ്രി, അഹമ്മദ് റജിബ് ഹെയ്ദർ എന്നിവരെ കൊലപ്പെടുത്തിയതും ഷരീഫിന്റെ നിർദേശപ്രകാരമായിരുന്നുവെന്നു ധാക്കാ മെട്രോപൊളീറ്റൻ പോലീസ് പറഞ്ഞു. തെക്കുപടി ഞ്ഞാറൻ ഖുൽന പ്രവിശ്യ സ്വദേശി യായ ഷരീഫ് ഇംഗ്ലീഷ് സാഹി ത്യത്തിൽ ബിരുദ മെടുത്തശേഷം ഒരു സർക്കാരിത സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ മതതീവ്രവാദികളുടെ ആക്രമണത്തിൽ മനുഷ്യാവകാശപ്രവർത്തകരും മതേതരവാദികളുമായ നിരവധി പേർ കൊലപ്പെട്ടിട്ടുണ്ട്.


മതഭ്രാന്തന്മാർക്കെതിരേ നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമൂഹം സമ്മർദം ശക്‌തമാക്കിയതിനെത്തുടർന്ന് 11,000 പേരെ സർക്കാർ ഈ വർഷം അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാൽ, ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ധാക്കയിൽ വൻപ്രക്ഷോഭമാണ് നടന്നുവരുന്നു. തെക്കുപടിഞ്ഞാറൻ മദരിപുരിൽ ഭീകരവാദിയെന്നു സംശയിക്കുന്ന ഗുലാം ഫയിസുള്ള ഫഹീമിനെ (17) ശനിയാഴ്ച ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു. മദരിപുരിലെ സർക്കാർ കോളജ് അധ്യാപകൻ ഋപൻ ചക്രവർത്തി(50)യെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് തെരഞ്ഞുവരികയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റും അൽക്വയ്ദയുമാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാറുള്ളതെങ്കിലും പ്രാദേശിക ഗ്രൂപ്പുകളാണ് ആക്രമണങ്ങളുടെ പിന്നിലെന്നായിരുന്നു സർക്കാർ നിലപാട്.

<ആ>ഭീകരവാദത്തിനെതിരേ ഫത്വ

ധാക്ക: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ബംഗ്ലാദേശിലെ ഒരുലക്ഷം ഇസ്ലാമിക പണ്ഡിതർ ഇന്നലെ ഫത്വ പുറപ്പെടുവിച്ചു. മതത്തിന്റെ പേരിൽ ഹിന്ദുക്കളെയും മതേതരവാദികളെയും കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ബംഗ്ലാദേശ് ജമിയത് ഉലമ ചെയർമാൻ മൗലാന ഫരീദ് ഉദ്ദീൻ മസൂദ് പത്രസമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദികൾ സ്വയം ജിഹാദികളാണെന്നു പ്രഖ്യാപിക്കുന്നു. എന്നാൽ, ഇസ്ലാം സമാധാനത്തിന്റെ മതമാണ്. തീവ്രവാദത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കില്ല. തീവ്രവാദികളുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതു ഹറാമാണെന്നും ഇമാം മൗലാന ഫരീദ് ഉദ്ദീൻ മസൂദ് പറഞ്ഞു. മുഫ്തികളും ആലിമുമാരും ഉലമമാരും ഉൾപ്പെടെ 101, 524 പേരാണു ഫത്വയിൽ ഒപ്പുവച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.