ഇന്തോനേഷ്യയിൽ പ്രളയം: 35 പേർ മരിച്ചു
ഇന്തോനേഷ്യയിൽ പ്രളയം: 35 പേർ മരിച്ചു
Sunday, June 19, 2016 10:49 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ സെൻട്രൽ ജാവാ പ്രവിശ്യയിൽ കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 35 പേർ മരിച്ചു.14 പേർക്കു പരിക്കേറ്റു. 25 പേരെ കാണാതായി. 31 പേർ മണ്ണിടിച്ചിലിനെത്തുടർന്നാണു മരിച്ചത്. നൂ റുകണക്കിനു വീടുകളും വാഹനങ്ങളും മണ്ണിനടിയിലായി. രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ 16 പട്ടണങ്ങളാണു മുങ്ങിയത്.


പുർവോറെജോയിലെ ബോഗോവൊന്റോ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ജാഗ്രതാ നിർദേശം നല്കി. ദുരന്തനിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൂന്നുദിവസംമുമ്പ് പശ്ചിമ സുമാത്രയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിനാളുകളെ മാറ്റിപാർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.