ഷിയാ പുരോഹിതന്റെ പൗരത്വം ബഹറിൻ റദ്ദാക്കി
Monday, June 20, 2016 11:56 AM IST
ദുബായി: ബഹറിനിലെ പ്രമുഖ ഷിയാ പുരോഹിതൻ അയത്തുള്ളാ ഇസാ അഹമ്മദ് ഖാസിമിന്റെ പൗരത്വം ബഹറിൻ റദ്ദാക്കി. വിദേശ താത്പര്യം സംരക്ഷിക്കാൻ പദവി ദുരുപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന് എതിരേ സർക്കാർ ഉന്നയിക്കുന്ന ആരോപണം.

വിഭാഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. ബഹറിനിലെ ഭൂരിപക്ഷ ഷിയാ സമൂഹത്തിന്റെ രാഷ്ര്‌ടീയ, സാമൂഹിക അവകാശങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾക്ക് അയത്തൊള്ളാ ഇസാ അഹമ്മദ് ഖാസിം പിന്തുണ നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.