തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം
തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം
Tuesday, June 21, 2016 12:42 AM IST
ലോസ് ആഞ്ചൽസ്: റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരനാണ് ട്രംപിനെ വധിക്കാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണശ്രമം. വധശ്രമം പോലീസ് പരാജയപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പക്കൽനിന്നു തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാനാണ് യുവാവ് ശ്രമിച്ചത്. മൈക്കൾ സാന്റ്ഫോർഡ് എന്നാണ് ഇയാളുടെ പേരെന്നു സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചു. <യൃ><യൃ> 18 മാസങ്ങൾക്ക് മുമ്പാണ് ഇയാൾ യുഎസിലെ ന്യൂജേഴ്സിയിലെത്തിയത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്സിലെ റാലിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കൽനിന്നു കണ്്ടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.