യുദ്ധക്കുറ്റം: ബെംബയ്ക്ക് 18വർഷം തടവ്
യുദ്ധക്കുറ്റം: ബെംബയ്ക്ക് 18വർഷം തടവ്
Tuesday, June 21, 2016 12:25 PM IST
ഹേഗ്: ഡിആർ കോംഗോയുടെ മുൻ വൈസ് പ്രസിഡന്റ് ഷാൻ പിയറേ ബെംബയ്ക്ക് ഹേഗിലെ രാജ്യാന്തര ക്രിമിനൽകോടതി 18 വർഷം തടവുശിക്ഷ വിധിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള റിബലുകൾ 2002ൽ അയൽ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ നടത്തിയ അതിക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. അക്രമികൾ കൊള്ള, കൊല, ബലാത്കാരം എന്നീ കുറ്റങ്ങൾ ചെയ്തെന്നും ഇതു യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും ജഡ്ജിമാർ വ്യക്‌തമാക്കി. സ്വന്തം സൈനികരെ നിയന്ത്രിക്കുന്നതിൽ ബെംബ പരാജയപ്പെട്ടെന്നു കോടതി നിരീക്ഷിച്ചു. ഇതനകം ബെംബ അനുഭവിച്ച എട്ടുവർഷം തടവ് മൊത്തമുള്ള ശിക്ഷയിൽനിന്നു കുറവു ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.