ഉത്തരകൊറിയയ്ക്കു പാക്കിസ്‌ഥാൻ ആണവ സാമഗ്രികൾ വിൽക്കുന്നു: യുഎസ്
ഉത്തരകൊറിയയ്ക്കു പാക്കിസ്‌ഥാൻ ആണവ സാമഗ്രികൾ വിൽക്കുന്നു: യുഎസ്
Wednesday, June 22, 2016 12:06 PM IST
വാഷിംഗ്ടൺ: യുഎൻ വിലക്കു ലംഘിച്ച് ഉത്തരകൊറിയയ്ക്ക് പാക്കിസ്‌ഥാൻ ആണവസാമഗ്രികൾ വില്പന നടത്തുന്നതായി യുഎസ് ഉദ്യോഗസ്‌ഥർ ആരോപിച്ചു. ചൈനയിലെ ബെയ്ജിംഗ് സൺടെക് ടെക്നോളജി കമ്പനിയിൽനിന്നു ലഭിച്ച സാമഗ്രികളും ഇപ്രകാരം പാക്കിസ്‌ഥാൻ ഉത്തരകൊറിയയിലേക്കു തിരിച്ചുവിടുകയാണ്.

പാക്കിസ്‌ഥാന്റെ നിയമവിരുദ്ധ നടപടികൾ എൻഎസ്ജി(ആണവദാതാക്കളുടെ ഗ്രൂപ്പ്) രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഇക്കാര്യം ബന്ധപ്പെട്ട എല്ലാവർക്കും അറിയാമെന്നു യുഎസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.