ഫ്രാൻസിസ് മാർപാപ്പ അർമേനിയ സന്ദർശിക്കും
ഫ്രാൻസിസ് മാർപാപ്പ അർമേനിയ സന്ദർശിക്കും
Wednesday, June 22, 2016 12:06 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ത്രിദിന അർമേനിയ സന്ദർശനം വെള്ളിയാഴ്ച ആരംഭിക്കും. ഒന്നാം ലോക മഹായുദ്ധകാലത്ത് അർമേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്സർനാകബ്രെഡ് നഗരം സന്ദർശിക്കുന്ന മാർപാപ്പ സ്മാരകത്തിൽ പ്രാർഥിക്കും.

1915ൽ ഓട്ടോമൻ തുർക്കികളുടെ ഭരണകാലത്തു നടന്ന കൂട്ടക്കുരുതിയെ 20–ാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യ എന്ന് കഴിഞ്ഞ വർഷം വത്തിക്കാൻ വിശേഷിപ്പിച്ചിരുന്നു.തുടർന്ന് തുർക്കി അവരുടെ വത്തിക്കാനിലെ പ്രതിനിധിയെ തിരികെ വിളിച്ചു.


അർമേനിയൻ അപ്പസ്തോലിക് സഭാ പ്രതിനിധികളുമായും സിവിൽ അധികൃതരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. അർമേനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്യുംറി, തുർക്കി അതിർത്തിക്കു സമീപമുള്ള ഖോർവിരാപ് ആശ്രമം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.