അനധികൃത ആണവ വ്യാപാരം: പാക്കിസ്‌ഥാനെതിരേ അമേരിക്ക
അനധികൃത ആണവ വ്യാപാരം: പാക്കിസ്‌ഥാനെതിരേ അമേരിക്ക
Wednesday, June 22, 2016 9:33 PM IST
വാഷിംഗ്ടൺ: അനധികൃത ആണവ വ്യാപാരം നടത്തുന്ന പാക്കിസ്‌ഥാനെതിരേ അമേരിക്ക. ആണവ വിതരണ അംഗത്വത്തിന് (എൻഎസ്ജി) ശ്രമിക്കുന്ന പാക്കിസ്‌ഥാൻ യുഎൻ വിലക്കു ലംഘിച്ച് ഉത്തരകൊറിയയ്ക്ക് ആണവസാമഗ്രികൾ വില്പന നടത്തുന്നതായി യുഎസ് ഉദ്യോഗസ്‌ഥർ ആരോപിച്ചു. വ്യാപാരം നടത്തുന്നതിൽ വിലക്കുള്ള ആണവ സാമഗ്രികളാണ് പാക്കിസ്‌ഥാൻ ഉത്തരകൊറിയയ്ക്ക് നല്കുന്നത്. പാക്കിസ്‌ഥാൻ എനർജി കമ്മീഷനാണ് (പിഎഇസി) ഇത് കൈമാറ്റം ചെയ്യുന്നതെന്നും അമേരിക്ക വ്യക്‌തമാക്കി. <യൃ><യൃ>ചൈനയിലെ ബെയ്ജിംഗ് സൺടെക് ടെക്നോളജി കമ്പനിയിൽനിന്നു ലഭിച്ച സാമഗ്രികളും ഇപ്രകാരം പാക്കിസ്‌ഥാൻ ഉത്തരകൊറിയയിലേക്കു തിരിച്ചുവിടുകയാണെന്നും ഉദ്യോഗസ്‌ഥർ ആരോപിച്ചു. പാക്കിസ്‌ഥാന് എൻഎസ്ജിയിൽ അംഗത്വം നല്കുന്നതിനെ ചൈനയാണ് പിന്തുണയ്ക്കുന്നത്. ഇന്ത്യക്ക് എൻഎസ്ജിയിൽ അംഗത്വം നല്കുന്നതിനെ എതിർക്കുന്നതും ചൈനയാണ്. <യൃ><യൃ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.