ജർമൻ തിയറ്ററിൽ വെടിവയ്പ്; അക്രമിയെ വധിച്ചു
ജർമൻ തിയറ്ററിൽ വെടിവയ്പ്; അക്രമിയെ വധിച്ചു
Thursday, June 23, 2016 11:53 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ ഫ്രാങ്ക്ഫർട്ടിനു സമീപമുള്ള വിയൻഹിം പട്ടണത്തിലെ സിനിമാശാലയിൽ ആക്രമണത്തിനു തുനിഞ്ഞ മുഖംമൂടിധാരിയെ പോലീസ് വെടിവച്ചുകൊന്നു. റൈഫിളുമായി തിയേറ്ററിലെത്തിയ അക്രമി നിരവധി പേരെ ബന്ദികളാക്കി. പോലീസെത്തി അക്രമിയെ വധിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തെന്നു ബിൽഡ് പത്രം റിപ്പോർട്ടു ചെയ്തു.

പോലീസ് നടത്തിയ ടിയർഗ്യാസ് പ്രയോഗത്തിൽ കുറഞ്ഞത് 25 പേർക്കു പരിക്കേറ്റു. തിയറ്ററും പരിസരവും പോലീസ് നിയന്ത്രണത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.