ഇനി ക്യാപ്റ്റനായി തുടരുന്നതു ശരിയല്ല: കാമറോൺ
ഇനി ക്യാപ്റ്റനായി തുടരുന്നതു ശരിയല്ല: കാമറോൺ
Friday, June 24, 2016 12:37 PM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോകണമെന്ന ബ്രിട്ടീഷ് ജനതയുടെ നിർദേശം നടപ്പാക്കേണ്ട ചുമതല ഒക്ടോബറിൽ ചുമതലയേൽക്കുന്ന പുതിയ പ്രധാനമന്ത്രിക്കായിരിക്കുമെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ടു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പറഞ്ഞു.

താൻ ഇനിയും ക്യാപ്റ്റനായി തുടരുന്നത് ശരിയല്ലെന്നു ഔദ്യോഗിക വസതിക്കു മുന്നിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇടറിയ സ്വരത്തിൽ കാമറോൺ പറഞ്ഞു. ജനവിധി മാനിക്കുകയാണെന്ന് യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത കാമറോൺ ചൂണ്ടിക്കാട്ടി.അടിസ്‌ഥാനപരമായി ബ്രിട്ടന്റെ സമ്പദ്ഘടന ശക്‌തമാണെന്നു നിക്ഷേപകരെയും വിപണിയെയും ഓർമിപ്പിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കഴിയുന്ന ബ്രിട്ടീഷുകാരുടെയും ബ്രിട്ടനിൽ വസിക്കുന്ന യൂറോപ്യന്മാരുടെയും നിലവിലുള്ള സ്‌ഥിതിയിൽ തത്കാലം മാറ്റമില്ല.


രാജിവയ്ക്കുന്ന കാര്യം രാജ്‌ഞിയെ അറിയിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച കാബിനറ്റ് ചേർന്ന് അടുത്ത നടപടികൾ തീരുമാനിക്കുമെന്നും കാമറോൺ വ്യക്‌തമാക്കി.

ഈ രാജ്യത്തെ സ്നേഹിക്കുന്നു.ആറു വർഷത്തോളം പ്ര ധാനമന്ത്രിയായി രാജ്യത്തെ സേവിക്കാൻ അവസരം കിട്ടിയതിൽ നന്ദിയുണ്ട്. ബ്രിട്ടന്റെ വിജയത്തിനു ഭാവിയിലും കഴിയുന്നതെല്ലാം ചെയ്യും– വികാരനിർഭരമായ സ്വരത്തിൽ കാമറോൺ പറഞ്ഞു. ഭാര്യ സാമന്തയും അദ്ദേഹത്തിനു സമീപമു ണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.