ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാക്കിസ്‌ഥാനിൽ ഫത്വ
ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാക്കിസ്‌ഥാനിൽ ഫത്വ
Monday, June 27, 2016 3:46 AM IST
ലാഹോർ: ഭിന്നലിംഗ വിഭാഗങ്ങൾക്ക് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതും അവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതും ലക്ഷ്യമാക്കി ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാക്കിസ്‌ഥാനിൽ ഫത്വ പുറപ്പെടുവിച്ചു. തൻസീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം ആത്മീയ നേതാക്കന്മാർ ചേർന്നാണ് പുതിയ മതപരമായ നിയമം കൊണ്ടുവന്നത്. പുരുഷമാരുടെ പ്രകടമായ അടയാളമുള്ള ഭിന്നലിംഗ വ്യക്‌തിക്ക് സ്ത്രീയേയും അതുപോലെ സ്ത്രീകളെ പോലുള്ളവർക്ക് പുരുഷനേയും വിവാഹം കഴിക്കാമെന്നും ഫത്വ വ്യക്‌തമാക്കുന്നതായാണ് റിപ്പോർട്ട്.<യൃ><യൃ>എന്നാൽ ഇരുലിംഗങ്ങളുടേയും പ്രകടമായ അടയാളങ്ങളുള്ളവർ വിവാഹിതരാകരുതെന്നും ഫത്വയിൽ പറയുന്നു. ഭിന്നലിംഗ വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, അവകാശങ്ങൾ സംരക്ഷിക്കുക എന്നിവ ഫത്വയിൽ ഉറപ്പാക്കുന്നു. ഭിന്നലിംഗ വ്യക്‌തികൾക്ക് പൂർവിക സ്വത്ത് നൽകാതിരിക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്ന മാതാപിതാക്കൾ ദൈവ കോപത്തിനു ഇരയാകുമെന്നും ഇത്തരക്കാർക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ഫത്വയിൽ ആവശ്യപ്പെടുന്നു.<യൃ><യൃ>ഭിന്നലിംഗക്കാരെ അധിക്ഷേപിക്കുക, പരിഹസിക്കുക മുതലായവ തെറ്റാണ്. മുസ്ലിം മതവിശ്വാസികൾക്ക് നടത്തുന്ന മരണാനന്തര ചടങ്ങുകൾ ഭിന്നലിംഗക്കാർ മരണപ്പെട്ടാൽ നടത്താമെന്നും ഫത്വ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.