സിംഗപ്പൂർ എയർലൈൻസ് വിമാനത്തിനു തീപിടിച്ചു: യാത്രക്കാർ സുരക്ഷിതർ
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിനു തീപിടിച്ചു: യാത്രക്കാർ സുരക്ഷിതർ
Monday, June 27, 2016 12:11 PM IST
സിംഗപ്പൂർ: ചാംഗി വിമാനത്താവളത്തിൽ ഇറങ്ങിയ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിന്റെ എഞ്ചിനു തീപിടിച്ചു. 222 യാത്രക്കാരും 19 വിമാനജീവനക്കാരും സുരക്ഷിതരാണെന്നും ഇവരെ പിന്നീട് മറ്റൊരു വിമാനത്തിൽ അയച്ചെന്നും എയർലൈൻസ് വക്‌താവ് അറിയിച്ചു.

മിലാനു പോയ വിമാനത്തിനാണു ദുരന്തം സംഭവിച്ചത്. പുലർച്ചെ രണ്ടിനു പുറപ്പെട്ട വിമാനം രണ്ടുമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ എഞ്ചിനിൽ ഓയിൽ ചോർച്ചയുണ്ടെന്നും വിമാനം തിരിച്ചു ചാംഗി വിമാനത്താവളത്തിൽ ഇറക്കുകയാണെന്നും പൈലറ്റ് അറിയിച്ചു. ചാംഗിയിൽ ഇറങ്ങിയ വിമാനത്തിനു തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന പെട്ടെന്നു തന്നെ തീ അണച്ചു. യാത്രക്കാർക്ക് അപകടം സംഭവിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.